ഷെ​യ്​​ൻ വോ​ണി​െൻറ ഉ​റ​ക്കം ​ന​ഷ്​​ട​പ്പെ​ടു​ത്തി​യ ‘മ​രു​ക്കാ​റ്റ്​’

ദു​ബൈ: ഷെ​യ്​​ൻ വോ​ണി​​​​െൻറ ഉ​റ​ക്കം ​ന​ഷ്​​ട​പ്പെ​ടു​ത്തി​യ മ​രു​ഭൂ​മി​യി​ലെ കൊ​ടു​ങ്കാ​റ്റാ​യ ഇ​ന്ന ി​ങ്​​സി​നെ സ​ചി​ൻ ടെ​ണ്ടു​ൽ​ക്ക​റി​​​​െൻറ ഏ​ക​ദി​ന ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​യി തെ​ര​ ഞ്ഞെ​ടു​ത്ത്​ ആ​രാ​ധ​ക​ലോ​കം. 47ാം പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ഐ.​സി.​സി ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ന​ട​ത്തി​യ വോ​​ട്ടെ​ടു​പ്പി​ലാ​ണ്​ 1998 ഷാ​ർ​ജാ​ക​പ്പി​ൽ ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ നേ​ടി​യ 143 റ​ൺ​സ്​ പ്ര​ക​ട​നം ഒ​ന്നാ​മ​തെ​ത്തി​യ​ത്.

ഷെ​യ്​​ൻ വോ​ൺ, ഡാ​മി​യ​ൻ ​െഫ്ല​മി​ങ്, മൈ​ക​ൽ കാ​സ്​​പ​റോ​വി​ച്​ തു​ട​ങ്ങി​യ ​ബൗ​ളി​ങ്​ നി​ര​ക്ക്​ മു​ക​ളി​ൽ സ​ചി​ൻ കൊ​ടു​ങ്കാ​റ്റാ​യി വീ​ശി​യ​ടി​ച്ച രാ​ത്രി. 131 പ​ന്തി​ൽ ഒ​മ്പ​ത്​ ബൗ​ണ്ട​റി​യും അ​ഞ്ച്​ സി​ക്​​സും പ​റ​ത്തി​യാ​ണ്​ മാ​സ്​​റ്റ​ർ ബ്ലാ​സ്​​റ്റ​ർ ഇ​ന്ത്യ​ക്ക്​ മി​ന്നും ജ​യ​മൊ​രു​ക്കി​യ ഇ​ന്നി​ങ്​​സ്​ ക​ളി​ച്ച​ത്.

വോ​​ട്ടെ​ടു​പ്പി​​​​െൻറ ഫൈ​ന​ൽ റൗ​ണ്ടി​ൽ പാ​കി​സ്​​താ​നെ​തി​രെ 2003ലോ​ക​ക​പ്പി​ൽ നേ​ടി​യ 98 റ​ൺ​സി​​​​െൻറ പ്ര​ക​ട​ന​മാ​ണ്​ പി​ന്ത​ള്ള​പ്പെ​ട്ട​ത്. പോ​ൾ​ചെ​യ്​​ത 4,218ൽ ​ഷാ​ർ​ജ ഇ​ന്നി​ങ്​​സി​ന്​ 51 ശ​ത​മാ​നം വോ​ട്ട്​ ല​ഭി​ച്ചു.

2009 ഹൈ​ദ​രാ​ബാ​ദി​ൽ ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ നേ​ടി​യ 175 റ​ൺ​സി​​​​െൻറ പ്ര​ക​ട​ന​വും, 2010ലെ ​ഇ​ര​ട്ട സെ​ഞ്ച്വ​റി പ്ര​ക​ട​ന​വു​മാ​യി​രു​ന്നു സെ​മി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്.

Tags:    
News Summary - desert storm in sharjah -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.