??????? ???????

പന്ത്​ വെടിക്കെട്ടായി;​ ഡൽഹിക്ക്​ 37 റൺസ്​ ജയം

മുംബൈ: നാലാം കിരീടം തേടി സ്വന്തം മണ്ണിൽ പുതു സീസണിന്​ തുടക്കമിട്ട മുംബൈ ഇന്ത്യൻസിന്​ ആദ്യ മത്സരത്തിൽ കൈ പൊള് ളി. സിക്​സും ഫോറുമായി ഗാലറി നിറച്ച ഋഷഭ്​ പന്തി​​െൻറ​ (27 പന്തിൽ 78) മികവിൽ ആദ്യം ബാറ്റു ചെയ്​ത ഡൽഹി കാപ്പിറ്റൽസ്​ ആറു വിക്കറ്റ്​ നഷ്​ടത്തിൽ 213 റൺസെടുത്തപ്പോൾ മറുപടിയിൽ മുംബൈ 176ന്​ പുറത്തായി. ഡൽഹിക്ക്​ 37 റൺസി​​െൻറ തകർപ്പൻ ജയം. ടോസിൽ ജയിച്ച മുംബൈ ഡൽഹിയെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു.

അരങ്ങേറ്റക്കാരൻ റാസിക്​ സലാമിലൂടെ ഒാപണിങ്​ ബൗളിങ്​ തുടങ്ങിയ ആതിഥേയർക്ക്​ തുടക്കത്തിലേ പിഴച്ചു. മിച്ചൽ മ​െക്ലനാൻ, ജസ്​പ്രീത്​ ബുംറ തുടങ്ങി ലോകോത്തര ബൗളർമാരുണ്ടായിട്ടും കാര്യമില്ലാതായി. ശിഖർ ധവാനും (36 പന്തിൽ 43), കോളിൻ ഇൻഗ്രാമും (32പന്തിൽ 47) തുടങ്ങിയ വെടിക്കെട്ടിൽ ഋഷഭ്​ പന്ത്​ എണ്ണപകർന്നതോടെ ഡൽഹി ആളിക്കത്തി. 18 പന്തിൽ അർധസെഞ്ച്വറി തികച്ച ഇന്ത്യൻ വിക്കറ്റ്​ കീപ്പർ അവസാന ഒാവറുകളിൽ ബുംറയെയും റാസിക്​ സലാമിനെയും നിലംതൊടാതെ പറത്തി. ഏഴ്​ സിക്​സും ഏഴ്​ ബൗണ്ടറിയും ആ ഇന്നിങ്​സിന്​ ചന്തമായി. ക്യാപ്​റ്റൻ ശ്രേയസ്​ അയ്യർ 16ഉം, പൃഥ്വി ഷാ ഏഴും റൺസെടുത്തു.

മറുപടി ബാറ്റിങ്ങിനെത്തിയ മുംബൈ കരുതലോടെ തുടങ്ങിയെങ്കിലും നാലാം ഒാവറിൽ വിക്കറ്റ്​ വീഴ്​ച ആരംഭിച്ചു. രോഹിത്​ ശർമയെ (14) ആദ്യം നഷ്​ടമായി. ക്വിൻറൺ ഡികോക്​ (27), സൂര്യകുമാർ യാദവ്​ (2) എന്നിവരും കൂടാരം കയറി. നാലാം വിക്കറ്റിൽ യുവരാജ്​ സിങ്ങ് (35 പന്തിൽ 53), കീറോൺ പൊള്ളാഡിനൊപ്പം (21) ആഞ്ഞു വീശിയെങ്കിലും വൻ സ്​കോർ മറികടക്കാനുള്ള കെൽപില്ലായിരുന്നു. ക്രുണാൽ പാണ്ഡ്യ (32), ബെൻ കട്ടിങ്​ (3), ഹാർദിക്​ പാണ്ഡ്യ (0) എന്നിവർ വന്നുപോയി. ഡൽഹിക്കായി ഇശാന്തും റബാദയും രണ്ടു വിക്കറ്റ്​ വീതം വീഴ്​ത്തി.

Tags:    
News Summary - delhi capitals vs mumbai indians-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.