സി.കെ. നായിഡു ട്രോഫി: കേരളത്തിന് നാല് വിക്കറ്റ് തോല്‍വി

വല്‍സാദ്: സി.കെ. നായിഡു ട്രോഫി അണ്ടര്‍ 23 ക്രിക്കറ്റില്‍ കേരളം ക്വാര്‍ട്ടറില്‍  പുറത്ത്. ഗുജറാത്തിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു തോല്‍വി. രണ്ടാം ഇന്നിങ്സിലെ വിജയ ലക്ഷ്യമായ 118 റണ്‍സ് ആറു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് ഗുജറാത്തിന്‍െറ ജയം. ഒന്നിന് 36 റണ്‍സെന്ന നിലയില്‍ തിങ്കളാഴ്ച കളി തുടങ്ങിയ ഗുജറാത്തിന് 100 റണ്‍സിനിടെ ആറ് വിക്കറ്റ് നഷ്ടമായിരുന്നു. എന്നാല്‍, പുറത്താവാതെ നിന്ന കേതന്‍ പട്ടേല്‍ 43 റണ്‍സുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇതോടെ കേരളത്തിന്‍െറ സെമി മോഹങ്ങള്‍ അസ്തമിച്ചു.
Tags:    
News Summary - cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.