സ്കൂൾ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ച് പാറ്റ് കമ്മിൻസ് -വിഡിയോ വൈറൽ

ഹൈദരാബാദ്: സ്കൂൾ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ച് സൺറൈസേഴ്സ് ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസ്. വ്യാഴാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതിനെ തുടർന്ന് ഹൈദരാബാദ് ഐ.പി.എൽ പ്ലേ ഓഫിലെത്തിയിരുന്നു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കു പിന്നാലെ പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമാണ് ഹൈദരാബാദ്. ഒരു സ്കൂൾ മൈതാനത്ത് കറുപ്പ് ടീ ഷർട്ടും തവിട്ട് നിറത്തിലുള്ള പാന്‍റ്സും ധരിച്ച് ബാറ്റ് ചെയ്യുന്ന കമ്മിൻസിന്‍റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഒരു വിദ്യാർഥി പന്തെറിയുന്നതും കമ്മിൻസ് ബാറ്റ് ചെയ്യുന്നതുമാണ് വിഡിയോയിലുള്ളത്.

ഏകദിന ലോകകപ്പിൽ ആസ്ട്രേലിയക്ക് കിരീടം നേടി കൊടുത്തതിനു പിന്നാലെ 31കാരനായ കമ്മിൻസ് ക്രിക്കറ്റ് ലോകത്തിന്‍റെ കൈയടി നേടിയിരുന്നു. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഇന്ത്യയെ തോൽപിച്ചാണ് ഓസീസ് ലോക കിരീടം വീണ്ടും സ്വന്തമാക്കിയത്. ഐ.പി.എൽ ലീഗ് റൗണ്ടിൽ ഒരു മത്സരം കൂടി ബാക്കി നിൽക്കെയാണ് ഹൈദരാബാദ് അവസാന നാലിലെത്തുന്നത്. 13 മത്സരങ്ങളിൽനിന്ന് ടീമിന് 15 പോയന്‍റായി. 2020നുശേഷം ആദ്യമായാണ് ഹൈദരാബാദ് പ്ലേ ഓഫിലെത്തുന്നത്.

Tags:    
News Summary - SRH Skipper Pat Cummins Plays Cricket With School Kids In Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.