Posted On
date_range Updated On
date_range ബലാത്സംഗ കേസ്; നേപ്പാൾ ക്രിക്കറ്റ് താരത്തെ വെറുതെ വിട്ടു
കാഠ്മണ്ഡു: 18കാരിയെ ബലാത്സംഗം ചെയ്ത കേസിൽ കീഴ് കോടതി ശിക്ഷിച്ച നേപ്പാൾ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സന്ദീപ് ലാമിച്ചാനെയെ ഹൈകോടതി വെറുതെ വിട്ടു. അദ്ദേഹം കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചെന്ന് അഭിഭാഷകരിലാരാളായ സബിത ഭദാരി ബാദൽ അറിയിച്ചു.
വിധിയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. 2022ലാണ് കേസിന് ആസ്പദമായ സംഭവം. അറസ്റ്റിലായ ലാമിച്ചാനെ പിന്നീട് ജാമ്യത്തിൽ ഇറങ്ങി. ഇക്കഴിഞ്ഞ ജനുവരിയിൽ താരത്തിന് കഠ്മണ്ഡു ജില്ല കോടതി എട്ട് വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. തുടർന്നാണ് ഹൈകോടതിയിൽ അപ്പീൽ പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.