സി.കെ. നായിഡു ട്രോഫി: കേരള-ഗുജറാത്ത് സമനില

കൃഷ്ണഗിരി: സി.കെ. നായിഡു േട്രാഫി അണ്ടർ^23 ടൂർണമ​െൻറിൽ കേരളം-ഗുജറാത്ത് മത്സരം സമനിലയിൽ അവസാനിച്ചു. കേരളത്തി​െൻറ ഒന്നാം ഇന്നിങ്സ്​ സ്​കോർ പിന്തുടർന്ന ഗുജറാത്ത് ആദ്യ ഇന്നിങ്സിൽ 159ന്​ പുറത്തായി ഫോളോഓൺ വഴങ്ങിയെങ്കിലും രണ്ടാം ഇന്നിങ്സിൽ ഒമ്പതാം വിക്കറ്റിലെ ചെറുത്തുനിൽപ് അവർക്ക് സമനില സമ്മാനിച്ചു. ഏഴു വിക്കറ്റുകളുമായി നാലാംദിനം കളിതുടർന്ന ഗുജറാത്തി​െൻറ അഞ്ചു വിക്കറ്റുകൾ കേരളം പിഴുതെങ്കിലും 90 ഓവറും പിടിച്ചുനിന്ന് അവസാന വിക്കറ്റിൽ സമനില സ്വന്തമാക്കി. ഇന്നിങ്സ്​ ലീഡ് നേടിയ കേരളത്തിന് മൂന്നു പോയൻറും ഗുജറാത്തിന് ഒരു പോയൻറും ലഭിച്ചു. 
Tags:    
News Summary - cricket- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.