ക്രിക്കറ്റിൽ എല്ലാ മത്സരങ്ങളും ഒത്തുകളിയെന്ന്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി​ വാതുവെപ്പുകാരൻ

ന്യൂഡൽഹി: ക്രിക്കറ്റില്‍ എല്ലാ മത്സരങ്ങളും ഒത്തുകളിയാണെന്നും ഒരു മത്സരവും സത്യസന്ധമായി നടക്കുന്നില്ലെന്ന വെളിപ്പെടുത്തലുമായി അറസ്റ്റിലായ വാതുവെപ്പുകാരന്‍ സഞ്ജീവ് ചൗള. ഒരു ദേശീയ മാധ്യമത്തോടാണ്​ സഞ്ജീവ്​ ചൗള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്​​. അന്തരിച്ച ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യ ഉള്‍പ്പെട്ട ഒത്തുകളിക്കേസിലെ മുഖ്യ പ്രതികളിലൊരാളാണ് ചൗള. ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ വാതുവെപ്പ് നടന്നത്​ 2000ത്തിലായിരുന്നു.

യു.കെ കേന്ദ്രീകരിച്ച്​ പ്രവര്‍ത്തിച്ചിരുന്ന ചൗള 20 വര്‍ഷത്തോളം ഒളിവിലായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇയാളെ ഇന്ത്യയിലേക്കു കൊണ്ടുവന്നത്. നിലവിൽ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്​. ക്രിക്കറ്റിൽ നിരവധി ഒത്തുകളിക്ക്​ താൻ നേതൃത്വം നൽകിയിട്ടുണ്ടെന്ന്​ ചൗള അന്വേഷണ ഉദ്യോഗസ്ഥരോട്​ വെളിപ്പെടുത്തി.

ക്രിക്കറ്റിലെ ഒരു മല്‍സരം പോലും ക്ലീന്‍ അല്ല​. ക്രിക്കറ്റ്​ മത്സരങ്ങളെല്ലാം ഒരു സിനിമ പോലെ മുൻകൂട്ടി സംവിധാനം ചെയ്യുന്നതാണ്​. അതിന്​ പിന്നിൽ വലിയൊരു അധോലോക മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ക്രിക്കറ്റില്‍ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഈ മാഫിയയാണ്. -ചൗള വ്യക്​തമാക്കി. കേസുമായി ബന്ധപ്പെട്ട്​ ത​​െൻറ ജീവന്‍ അപകടത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥനോട്​ ചൗള പറഞ്ഞു. 

എന്നാല്‍ തന്നെ നിയന്ത്രിക്കുന്ന അധോലോക മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപറയാൻ ചൗള തയാറായില്ല. അങ്ങനെ ചെയ്​താൽ ത​​െൻറ ജീവന്​ ഭീഷണിയുണ്ടാകുമെന്നും അയാൾ വ്യക്​തമാക്കി. ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയില്‍ പര്യടനം നടത്തിപ്പോഴായിരുന്നു ചൗളയുള്‍പ്പെട്ട ഒത്തുകളി സംഘം അവരെ സമീപിച്ചത്. വാതുവെപ്പുകാരും ക്രോണ്യയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തി​​െൻറ രേഖകള്‍ പോലീസ് പിടിച്ചെടുത്തതോടെ ഒത്തുകളിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരികയായിരുന്നു. 

Tags:    
News Summary - Cricket matches fixed like movie directed by someone else Bookie Sanjeev Chawla-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.