ലണ്ടൻ: കോവിഡ് 19 ലക്ഷണങ്ങളെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലാണെന്ന് ഇംഗ്ലണ്ട് ക്ര ിക്കറ്റ് താരം അലക്സ് ഹെയിൽസ്. പാകിസ്താൻ സൂപ്പർ ലീഗിൽനിന്ന് മടങ്ങിയ ഹെയിൽസിന് പനിയും ചുമയും കഫക്കെട്ടുമുണ്ട്. സർക്കാർ നിർദേശത്തെ തുടർന്ന് ഐസൊലേഷനിലാണെന്നും കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്നും ഹെയിൽസ് വ്യക്തമാക്കി.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ പരിേശാധനക്ക് വിധേയനാകും. വൈറസ് ലക്ഷണങ്ങളുള്ള കളിക്കാരെൻറ പേര് പുറത്തുവിടില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് വസിം ഖാൻ പറഞ്ഞെങ്കിലും അലക്സ് ഹെയിൽസ് ആണെന്ന് റമീസ് രാജ പറയുകയായിരുന്നു. അഭ്യൂഹങ്ങൾ പരന്നതോടെയാണ് തനിക്ക് കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് വ്യക്തമാക്കി ഹെയിൽസ് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.