Posted On
date_range Updated On
date_range കൂച്ച് ബിഹാര്‍ ട്രോഫി: ഡല്‍ഹിക്കെതിരെ കേരളത്തിന് സമനില
ന്യൂഡല്‍ഹി: കൂച്ച് ബിഹാര്‍ ട്രോഫിയില്‍ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ കേരളത്തിന് സമനില. കേരളം ഉയര്‍ത്തിയ 375 റണ്‍സെന്ന വിജയലക്ഷ്യം മുന്നിട്ടിറങ്ങിയ ഡല്‍ഹി നാലു വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുത്ത് നില്‍ക്കവെ കളി അവസാനിച്ചു. ഇതോടെ, ആദ്യ ഇന്നിങ്സില്‍ ഒരു റണ്‍സ് ലീഡ് നേടിയ ഡല്‍ഹി വിലപ്പെട്ട മൂന്നു പോയന്‍റ് സ്വന്തമാക്കി. ഒന്നിന് 34 എന്നനിലയില്‍ അവസാന ദിനം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്കുവേണ്ടി നായകന്‍ ജോണ്ടി സിധുവും (89) ഹര്‍ഷ് ത്യാഗിയും (58) അര്‍ധസെഞ്ച്വറി നേടി. കേരളത്തിനുവേണ്ടി എഫ്. ഫാനൂസ്, സിജോമോന്‍ ജോസഫ്, ഡാരില്‍ എസ്. ഫെറാരിയോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിങ്സില്‍ കേരളത്തിന്‍െറ എസ്. രോഹന്‍ ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.