Posted On
date_range Updated On
date_range കൂച്ച് ബിഹാര്‍ ട്രോഫി: കേരളത്തിന് ജയം
ആലപ്പുഴ: കൂച്ച് ബിഹാര്‍ ട്രോഫി അണ്ടര്‍-19 ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ റെയില്‍വേസിനെതിരെ കേരളത്തിന് ഇന്നിങ്സിന്‍െറയും 33 റണ്‍സിന്‍െറയും ജയം. ആദ്യ ഇന്നിങ്സില്‍ 235 റണ്‍സിന് പുറത്തായ റെയില്‍വേസിനെതിരെ കേരളം 378 റണ്‍സ് നേടിയിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്സ് ആരംഭിച്ച റയില്‍വേയ്സ് 110 റണ്‍സിന് ഓള്‍ ഒൗട്ടായി. ഓപണര്‍ ധീരുസിങ് (49), ക്യാപ്റ്റന്‍ വി. മീന (26) എന്നിവര്‍ക്കു മാത്രമാണ് രണ്ടക്കം തികക്കാനായത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫാണ് കേരളത്തെ ഇന്നിങ്സ് വിജയത്തിലേക്ക് നയിച്ചത്. എഫ്. ഫനൂസ് മൂന്നു വിക്കറ്റുകള്‍ നേടി. നേരത്തേ ഡാരില്‍ എസ്. ഫെറാരിയോ പുറത്താകാതെ നേടിയ 172 റണ്‍സിന്‍െറ പിന്‍ബലത്തിലാണ് കേരളം ഒന്നാം ഇന്നിങ്സില്‍ മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. മൂന്നാംദിവസമായ ബുധനാഴ്ച ഒമ്പതിന് 324 എന്ന നിലയില്‍ കളി പുനരാരംഭിച്ച കേരളത്തിനായി ഡാരിയിലും പതിനൊന്നാമനായ കെ.എസ്. വിവേകും ചേര്‍ന്ന് 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വിവേക് 28 റണ്‍സ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.