Posted On
date_range Updated On
date_range വിശാഖപട്ടണം ഏകദിനത്തിന് മുമ്പായി പിച്ചിൽ ചീഫ് സെലക്ടറുടെ പൂജ
വിശാഖപട്ടണം: രണ്ടാം ഏകദിനത്തിന് മുമ്പായി ക്രിക്കറ്റ് പിച്ചിൽ പൂജ നടത്തുന്ന ചിത്രം വൈറലായി. ബി.സി.സി.ഐ ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദിൻെറ നേതൃത്വത്തിലാണ് പൂജ നടന്നത്. പ്രസാദിനെക്കൂടാതെ പൂജാരിയും ഗ്രൗണ്ട് സ്റ്റാഫുമാണ് പൂജയിൽ പങ്കെടുത്തത്. സംഭവത്തിൽ പ്രസാദിനെതിരെ ആരാധകർ രംഗത്തെത്തി. ഇവിടെ നടന്ന ഏകദിന മത്സരം പിന്നീട് സമനിലയിൽ അവസാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.