Posted On
date_range Updated On
date_range ചാമ്പ്യൻസ് ട്രോഫി; വിജയികൾക്ക് 14 കോടി
ലണ്ടൻ: ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി മത്സര വിജയികളെ കാത്തിരിക്കുന്നത് 14 കോടിലേറെ രൂപ. റണ്ണറപ്പിന് ഏഴ് കോടിയും സെമി ഫൈനലിസ്റ്റുകൾക്ക് രണ്ട് കോടിയിലേറെ രൂപയും ലഭിക്കും.
ജൂൺ ഒന്ന് മുതൽ 18 വരെ ഇംഗ്ലണ്ടിലും വെയിൽസിലുമായി നടക്കുന്ന മത്സരത്തിൽ 28 കോടിയിൽപരം രൂപയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (െഎ.സി.സി) സമ്മാനത്തുകയായി നൽകുന്നത്.
2013ലെ ചാമ്പ്യൻസ് ട്രോഫി മത്സരത്തേക്കാൾ മൂന്ന് കോടിയിലേറെ രൂപ കൂടുതലാണ് ഇത്തവണത്തെ സമ്മാനത്തുക. ഒരോ ഗ്രൂപ്പിലെയും മൂന്നാം സ്ഥാനക്കാരായ ടീമുകൾക്ക് 57 ലക്ഷത്തിലധികം രൂപയും അവസാന സ്ഥാനക്കാർക്ക് 38 ലക്ഷത്തിൽ കൂടുതൽ തുകയും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.