ബ്ലൈൻഡ് ട്വന്‍റി20 ലോകകപ്പ്: ഇന്ത്യ ഫൈനലില്‍

കൊച്ചി: കാഴ്ചപരിമിതരുടെ ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ശ്രീലങ്കയെ 10 വിക്കറ്റിന്  തകര്‍ത്താണ് ഇന്ത്യയുടെ മുന്നേറ്റം. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 10 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13 ഓവറില്‍ ലക്ഷ്യം മറികടന്നു. ഓപണറായ പ്രകാശ് ജെ 52 പന്തില്‍ 115 റണ്‍സെടുത്തു. ശനിയാഴ്ച നടക്കുന്ന ഇംഗ്ളണ്ട്-പാകിസ്താന്‍ രണ്ടാം സെമിയിലെ വിജയിയെയായിരിക്കും ഇന്ത്യ നേരിടുക.
Tags:    
News Summary - Blind Cricket World T20: India beat Sri Lanka, enter final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.