Posted On
date_range Updated On
date_range ബിസ്കറ്റ് ട്രോഫി ട്രോളായി; പാകിസ്താനിൽ വിവാദം
ഇസ്ലാമാബാദ്: പാകിസ്താൻ-ആസ്ട്രേലിയ ട്വൻറി20 പരമ്പര ജേതാക്കൾക്കുള്ള ട്രോഫിയുടെ പേരിൽ പാകിസ്താനിൽ വിവാദം. ബിസ്കറ്റ് രൂപത്തിൽ തയാറാക്കിയ ട്രോഫി സമൂഹ മാധ്യമങ്ങളിൽ ട്രോളായി മാറിയതോടെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അന്വേഷണം ആരംഭിച്ചു.
ട്രോഫിയുടെ രൂപം പരിഹാസ്യമായതോടെ പി.സി.ബി മാർക്കറ്റിങ് തലവൻ രാജിവെച്ചു. ഒക്ടോബർ ആദ്യവാരത്തിൽ നടന്ന മൂന്ന് ട്വൻറി20 മത്സരങ്ങളടങ്ങിയ പരമ്പര പാകിസ്താൻ 3-0ത്തിന് സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.