വ​നി​ത ക്രി​ക്ക​റ്റ്: ഇ​ന്ത്യ-​ബം​ഗ്ലാദേശ് സെ​മി ഇ​ന്ന്

ടോക്യോ: ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ക്ക് ഞാ‍യ​റാ​ഴ്ച സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം. ബം​ഗ്ലാ​ദേ​ശാ​ണ് സെ​മി​യി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ സ്വ​ർ​ണ ജേ​താ​ക്ക​ളാ​യ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​നും സം​ഘ​ത്തി​നും ബം​ഗ്ലാ​ദേ​ശി​നെ കീ​ഴ​ട​ക്കാ​നാ​യാ​ൽ മെ​ഡ​ൽ ഉ​റ​പ്പി​ക്കാം. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ആ​തി​ഥേ​യ​രാ​യ ജ​പ്പാ​നെ എ​ട്ട് വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് ഇ​ന്ത്യ സെ​മി​യി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. ഇ​ന്ന് ന​ട​ക്കു​ന്ന ആ​ദ്യ സെ​മി​യി​ൽ പാ​കി​സ്താ​നെ ശ്രീ​ല​ങ്ക​യും നേ​രി​ടും.

വ​നി​താ ഏ​ഷ്യ ക​പ്പ് കി​രീ​ടം നേ​ടി​യാ​ണ് ഇ​ന്ത്യ ജ​പ്പാ​നി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ട്വ​ന്റി20 ക്രി​ക്ക​റ്റി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ തു​ട​ർ​ച്ച​യാ​യ ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച റെ​ക്കോ​ഡും ടീ​മി​നു​ണ്ട്. ചൈ​ന​യു​മാ​യു​ള്ള ക്വാ​ർ​ട്ട​ർ മ​ത്സ​രം മ​ഴ​മൂ​ലം പൂ​ർ​ണ​മാ​യി ഉ​പേ​ക്ഷി​ക്ക​പ്പ​ട്ട​തി​നാ​ൽ ഉ​യ​ർ​ന്ന റാ​ങ്കി​ങ്ങി​ന്റെ ആ​നു​കൂ​ല്യ​ത്തി​ലാ​ണ് ഇ​വ​ർ ക​ളി​ക്ക​ള​ത്തി​ൽ ഇ​റ​ങ്ങാ​തെ​ത്ത​ന്നെ സെ​മി​യി​ലെ​ത്തി​യ​ത്.

സ്മൃ​തി മ​ന്ദാ​ന, ഷ​ഫാ​ലി വ​ർ​മ എ​ന്നി​വ​ര​ട​ങ്ങു​ന്ന ശ​ക്ത​മാ​യ ബാ​റ്റി​ങ് നി​ര​യും, ദീ​പ്തി ശ​ർ​മ, ശ്രീ ​ച​ര​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്പി​ൻ ബൗ​ളി​ങ്ങു​മാ​ണ് ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന ആ​യു​ധം. സ്മൃ​തി​ക്ക് അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ൺ​സ് നേ​ടു​ന്ന വ​നി​ത താ​ര​മെ​ന്ന റെ​ക്കോ​ഡ് സ്വ​ന്ത​മാ​ക്കാ​ൻ ഒ​മ്പ​ത് റ​ൺ​സ് കൂ​ടി മ​തി. 

Tags:    
News Summary - women cricket india Bangladesh semi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.