മുംബൈ: െഎ.പി.എല്ലിൽനിന്ന് പുറത്താക്കപ്പെട്ട കൊച്ചി ടസ്കേഴ്സിന് 1080 കോടി നഷ്ടപരിഹാരം നൽകണമെന്ന ആർബിട്രേറ്റർ ഉത്തരവിന് പിന്നാലെ ഒത്തുതീർപ്പ് ശ്രമവുമായി ബി.സി.സി.െഎ. കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കുമെന്ന് ബി.സി.സി.െഎ വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ, ടസ്കേഴ്സിനെ െഎ.പി.എല്ലിൽ തിരികെ കൊണ്ടുവരുന്നതിനെ കുറിച്ച് ബി.സി.സി.െഎ ഉറപ്പ് നൽകിയിട്ടില്ല.
ടീമിനെ അടുത്ത സീസൺ മുതൽ ഉൾപെടുത്തണമെന്നാണ് ടസ്കേഴ്സ് അധികൃതരുടെ ആവശ്യം. എന്നാൽ, ഇത് നടക്കില്ലെന്ന മനോഭാവമാണ് ബി.സി.സി.
െഎക്കെന്നാണ് സൂചന. ഒറ്റത്തവണ തീർപ്പാക്കൽ എന്ന പേരിൽ ഒരു തുക നിശ്ചയിച്ച് ടസ്കേഴ്സിന് കൈമാറാനാണ് ബി.സി.സി.െഎ ആലോചിക്കുന്നത്. ഭീമമായ തുക നൽകുന്നത് ഒഴിവാക്കാനായി കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് നടത്താനാണ് ബി.സി.സി.െഎ ജനറൽ ബോഡി യോഗത്തിൽ തീരുമാനമെടുത്തതെന്ന് ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.