പാകിസ്​താൻ വനിത ടീമുമായി കളിക്കാൻ അനുവദിക്കണം; ബി.സി.സി.ഐ കേന്ദ്രസർക്കാറിന്​ കത്തെഴുതി

ന്യൂഡൽഹി: പാകിസ്​താൻ വനിതാ ക്രിക്കറ്റ്​ ടീമുമായി ഏകദിന മൽസരം ഇന്ത്യയിൽ കളിക്കാൻ അനുവദിക്കണമെന്ന്​ ആവശ്യപ്പ െട്ട്​ ബി.സി.സി.ഐ കേന്ദ്രസർക്കാറിന്​ കത്തയച്ചു. പാകിസ്​താൻ ടീമുമായി ഒഴിവാക്കാൻ കഴിയാത്ത ചില മൽസരങ്ങൾ കളിക്കാൻ അനുവദിക്കണമെന്നാണ്​ ക്രിക്കറ്റ്​ ബോർഡിൻെറ ആവശ്യം.

കേന്ദ്രകായിക മന്ത്രാലയത്തിന്​ മെയ്​ 26നാണ്​ ബി.സി.സി.ഐ കത്തയച്ചിരിക്കുന്നത്​. ഐ.സി.സി വനിതാ ചാമ്പ്യൻഷിപ്പ്​ നടത്തുന്നുണ്ട്​. ഇതിൽ ഹോം ആൻഡ്​ എവേ അടിസ്ഥാനത്തിലാണ്​ ടീമുകൾ കളിക്കേണ്ടത്​. ടൂർണമ​െൻറിലെ പ്രകടനത്തിൻെറ അടിസ്ഥാനത്തിലായിരിക്കും ലോകകപ്പിൽ കളിക്കാൻ സാധിക്കുക. അതുകൊണ്ട്​ പാകിസ്​താൻ ടീമുമായി കളിക്കാൻ അനുവദിക്കണമെന്നാണ്​ സംഘടനയുടെ ആവശ്യം.

ഐ.സി.സിയുടെ മൽസരക്രമമനുസരിച്ച്​ ഏകദേശം 3 ഏകദിന മൽസരങ്ങൾ ജൂലൈ മുതൽ നവംബർ മാസത്തിനിടയിൽ ഇന്ത്യൻ വനിതാ ടീമിനു പാകിസ്​താൻ ടീമുമായി കളിക്കേണ്ടി വരും. ഇതിനുള്ള അനുമതി ആവശ്യ​പ്പെട്ടാണ്​ ബി.സി.സി.ഐ കേന്ദ്രസർക്കാറിന്​ കത്തയച്ചിരിക്കുന്നത്​. എന്നാൽ, വിദേശകാര്യ മന്ത്രാലയത്തിൻെറ അനുമതി കൂടി ലഭിച്ചതിന്​ ശേഷമായിരിക്കും കായിക മന്ത്രാലയം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. കായിക മന്ത്രാലയത്തിൽ നിന്ന്​ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മറ്റ്​ വഴികൾ തേടുമെന്നും ബി.സി.സി.ഐ വ്യക്​തമാക്കി.

Tags:    
News Summary - BCCI Letter to sports ministary-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.