Posted On
date_range Updated On
date_range ബേസിൽ തമ്പി തിളങ്ങും -ദിനേശ് കാർത്തിക്
കട്ടക്: മലയാളി പേസ് ബൗളർ ബേസിൽ തമ്പിയെ പുകഴ്ത്തി ഇന്ത്യൻ താരം ദിനേശ് കാർത്തിക്. ചൊവ്വാഴ്ച നെറ്റ്സിലെ തമ്പിയുടെ പ്രകടനം കണ്ടശേഷമായിരുന്നു കാർത്തിക് മലയാളി താരത്തെ കുറിച്ച് വാചാലനായത്. ‘പ്രതിഭയുള്ള ബൗളറാണ് തമ്പി. ട്വൻറി20 ഫോർമാറ്റിൽ തിളങ്ങാനുള്ള മിടുക്ക് അദ്ദേഹത്തിെൻറ കൈയിലുണ്ട്. യോർക്കർ പന്തുകളിൽ സ്ഥിരത നിലനിർത്താനും, അതേപോലെ സ്ലോബാളുകൾ എറിയാനും കഴിയുന്നത് അതിശയപ്പെടുത്തുന്നു. വൈകാതെ തന്നെ ബേസിൽ തമ്പി സ്ഥിരസാന്നിധ്യമാവും’ -കാർത്തിക് പറഞ്ഞു.
ബുംറ, ഹാർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ എന്നിവർ ചൊവ്വാഴ്ചയിലെ പരിശീലന സെഷൻ ഒഴിവാക്കിയപ്പോൾ മുഹമ്മദ് സിറാജ്, ജയദേവ് ഉനദ്കട് എന്നിവർക്കൊപ്പം തമ്പിയായിരുന്നു നെറ്റ്സിൽ നിറഞ്ഞുനിന്നത്.
ബുംറ, ഹാർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ എന്നിവർ ചൊവ്വാഴ്ചയിലെ പരിശീലന സെഷൻ ഒഴിവാക്കിയപ്പോൾ മുഹമ്മദ് സിറാജ്, ജയദേവ് ഉനദ്കട് എന്നിവർക്കൊപ്പം തമ്പിയായിരുന്നു നെറ്റ്സിൽ നിറഞ്ഞുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.