മലയാളിതാരം ബേസിൽ തമ്പി ഇന്ത്യൻ ‘എ’ ടീമിൽ

ന്യൂഡൽഹി: ന്യൂസിലൻഡ്​ ‘എ’ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ‘എ’ ടീമിൽ മലയാളിതാരം ബേസിൽ തമ്പിയും. ആദ്യ മൂന്നു​ മത്സരങ്ങൾക്കും അവസാന രണ്ടു​ മത്സരങ്ങൾക്കും വ്യത്യസ്​ത ടീമുകളെയാണ്​ തിരഞ്ഞെടുത്തിരിക്കുന്നതെങ്കിലും രണ്ട​ു​ ടീമിലും ബേസിലിനെ ഉൾപ്പെടുത്തിയിട്ടുണ്ട്​. എന്നാൽ, മലയാളിതാരം സഞ്​ജു സാംസണിന്​​ രണ്ടു​ ടീമിലും ഇടംനേടാനായില്ല. ആദ്യ മൂന്നു​ മത്സരത്തിനുള്ള ടീമിനെ ശ്രേയസ്​ അയ്യരും മറ്റു രണ്ടു​ കളികൾക്കുള്ള ടീമിനെ ഋഷഭ്​​ പന്തും നയിക്കും. 

ബേസിലിനു​ പുറമെ ഷഹബാസ്​ നദീം, കരൺ ശർമ, വിജയ്​ ശങ്കർ, ഷർദൂൽ ഠാകുർ, സിദ്ധാർഥ്​ കൗൾ, മുഹമ്മദ്​ സിറാജ്​ എന്നിവരാണ്​ ഇരു ടീമുകളിലും ഇടംനേടിയത്​. ഇതോടൊ​പ്പം, ഇന്ത്യയിൽ പര്യടനത്തിനെത്തുന്ന ന്യൂസിലൻഡിനെതിരെ പരിശീലന മത്സരം കളിക്കാനുള്ള ബോർഡ്​ പ്രസിഡൻറ്​ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്​. 

Tags:    
News Summary - basil thampi in india A team -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.