Posted On
date_range Updated On
date_range ടെസ്റ്റ്: അഫ്ഗാൻ ജയത്തിനരികെ
ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ് പരമ്പരയിൽ അഫ്ഗാനിസ്താന് ജയം അരി കെ. ഒരു ദിനം ബാക്കിനിൽക്കെ ബംഗ്ലാദേശ് ലക്ഷ്യത്തിൽനിന്ന് 262 റൺസ് അകലെ. നാലു വിക്കറ്റ് കൂടിയാണ് കൈയിലുള്ളത്. രണ്ടാം ഇന്നിങ്സിൽ 260ന് പുറത്തായ അഫ്ഗാൻ എതിരാളികൾക്ക് മുമ്പാകെ ഉയർത്തിയത് 397 റൺസെന്ന വിജയ ലക്ഷ്യം. ഒന്നാം ഇന്നിങ്സിലെ 137 റൺസ് ലീഡ് ഉൾപ്പെടെയാണിത്.
മറുപടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് 136 റൺസിനിടെ ആറു വിക്കറ്റുകൾ നഷ്ടമായി. റാഷിദ് ഖാൻ മൂന്നും സഹീർ ഖാൻ രണ്ടും വിക്കറ്റ് വീഴ്ത്തി. ബംഗ്ലാ ക്യാപ്റ്റൻ ശാകിബുൽ ഹസനും (39), സൗമ്യ സർകാറുമാണ് (0) ക്രീസിൽ. ഷദ്മാൻ ഇസ്ലാം (41), ലിറ്റൺ ദാസ് (9), മുഷ്ഫിഖുർറഹിം (23), മുസദ്ദിക് ഹുസൈൻ (12), മൊമിനുൽ ഹഖ് (3), മഹ്മൂദുല്ല (7) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.