ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അഫ്ഗാനിസ്താൻ മിക ച്ച സ്കോറിലേക്ക്. രാജ്യത്തിെൻറ ആദ്യ ടെസ്റ്റ് സെഞ്ച്വറി സ്വന്തം പേരിലാക്കിയ റഹ്മത് ഷാ (102), അസ്ഗർ അഫ്ഗാൻ (88 നോട്ടൗട്ട്), അഫ്സർ സസായ് (35 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ് മികവിൽ അഫ്ഗാൻ ആദ്യ ദിനം അഞ്ചുവിക്കറ്റിന് 271 റൺസെടുത്തു. നാലാം വിക്കറ്റിൽ അസ്ഗറും ഷായും ചേർന്ന് അടിച്ചെടുത്ത 120 റൺസാണ് സന്ദർശകരുടെ ഇന്നിങ്സിന് കരുത്തേകിയത്.
ഇബ്രാഹീം സദ്രാൻ (21), ഇഹ്സാനുല്ല (9), ഹസ്മത്തുല്ല ഷാഹിദി (14), മുഹമ്മദ് നബി (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാൻമാർ. ബംഗ്ലാദേശിനായി ൈതജുൽ ഇസ്ലാമും നയീം ഹസനും രണ്ടുവീതം വിക്കറ്റ് വീഴ്ത്തി. അഫ്ഗാനിസ്താൻ നയിക്കുന്ന റാശിദ് ഖാൻ (20 വർഷം 350 ദിവസം ) ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോഡ് സ്വന്തമാക്കി. 2004ല്‍ ഹരാരെയില്‍ ശ്രീലങ്കക്കെതിെര സിംബാബ്വെയെ നയിച്ച തതേന്ദ തയ്ബുവിെൻറ (20 വർഷം 358 ദിവസം) 15 വര്‍ഷം നീണ്ട റെക്കോഡാണ് റാഷിദ് പഴങ്കഥയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.