Posted On
date_range Updated On
date_range വിൻഡീസിനെതിരായ ഏകദിന പരമ്പര കൈക്കലാക്കി ബംഗ്ലാദേശ്
ധാക്ക: വിൻഡീസിനെതിരായ ഏകദിന പരമ്പര 2-1ന് കൈക്കലാക്കി ബംഗ്ലാദേശ്. നിർണായക മൂന്നാം മത്സരത്തിൽ ആതിഥേയരെ എട്ടു വ ിക്കറ്റിന് കടുവകൾ തോൽപിച്ചു. ആദ്യം ബാറ്റുചെയ്ത വിൻഡീസിനെ ഷെയ് ഹോപ് (108) സെഞ്ച്വറിയുമായി നയിച്ചെങ്കിലും നിശ്ചിത ഒാവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 38 ഒാവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. തമിം ഇഖ്ബാലും (81), സൗമ്യ സർക്കാറുമാണ് (80) ആതിഥേയരുടെ ജയം അനായാസമാക്കിയത്. നേരത്തെ, ടെസ്റ്റ് പരമ്പരയും ബംഗ്ലാദേശ് നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.