ഒന്നാം ഏകദിനം: വിൻഡീസിനെതിരെ ബംഗ്ലാദേശിന്​ ജയം

ധാക്ക: വിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ആതിഥേയരായ ബംഗ്ലാദേശിന്​ അഞ്ചു വിക്കറ്റ്​ ജയം. ആദ്യം ബാറ്റുചെയ്​ത വിൻഡീ സിന്​ നിശ്ചിത ഒാവറിൽ ഒമ്പതു വിക്കറ്റ്​ നഷ്​ടത്തിൽ 195 റൺസെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ്​ 35 ​ഒാവറിൽ അഞ്ചു വിക്കറ്റ്​ നഷ്​ടത്തിൽ ലക്ഷ്യംകണ്ടു. വിക്കറ്റ്​ കീപ്പർ മുഷ്​ഫിഖു റഹീം (55), ലിറ്റൺ ദാസ്​ (41) എന്നിവരാണ്​ ആതിഥേയർക്കായി തിളങ്ങിയത്​. മൂന്ന്​ ഏകദിനങ്ങളടങ്ങിയ പരമ്പരയിൽ ഇതോടെ 1-0ത്തിന്​ ബംഗ്ലാദേശ്​ മുന്നിലെത്തി.
Tags:    
News Summary - Bangladesh v West Indies, 1st ODI, Dhaka- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.