രണ്ടാം ടെസ്​റ്റിൽ ബംഗ്ലാദേശിന്​ വൻ തോൽവി​; ലങ്കക്ക്​ പരമ്പര

ധാക്ക: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്​റ്റിൽ ബംഗ്ലാദേശിന്​ വൻ തോൽവി. ബൗളർമാർ മേധാവിത്വം പുലർത്തിയ മത്സരത്തിൽ 215 റൺസിനാണ്​ ലങ്കൻ ജയം. ഇതോടെ, രണ്ട്​ മത്സരങ്ങളടങ്ങിയ പരമ്പര 1-0ന്​ ലങ്ക സ്വന്തമാക്കി. ശ്രീലങ്ക ഉയർത്തിയ 339 റൺസ്​ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർ 123 റൺസിന്​ ഒാൾ ഒൗട്ടായി. സ്​കോർ: ശ്രീലങ്ക-222/10, 226/10. ബംഗ്ലാദേശ്​-110/10, 123/10. 

അഞ്ച്​ വിക്കറ്റെടുത്ത ഒാഫ്​ സ്​പിന്നർ അഖില ധനഞ്​ജയയും നാലു പേരെ പുറത്താക്കിയ രങ്കണ ഹെറാത്തുമാണ്​ കടുവകളെ എറിഞ്ഞുവീഴ്​ത്തിയത്​. മൊമീനുൽ ഹഖ്​ (33), മുഷ്​ഫിഖുർ റഹീം (25) എന്നിവർക്ക്​ മാത്രമേ പിടിച്ചുനിൽക്കാൻ കഴിഞ്ഞുള്ളൂ. രണ്ടിന്നിങ്​സുകളിലും അർധ സെഞ്ച്വറി നേടിയ റോഷൻ സിൽവയാണ്​ മാൻ ഒാഫ്​ ദ മാച്ച്​.
 

Tags:    
News Summary - Bangladesh v Sri Lanka, 2nd Test- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT