ധാക്ക: ആസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിന് മേൽെക്കെ. ബംഗ്ലാദേശിെൻറ 260 റൺസിന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ 217 റൺസിന് പുറത്തായി. 68 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ശാക്കിബുൽ ഹസനാണ് ഒാസീസിനെ തകർത്തത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ബംഗ്ലാദേശ് രണ്ടാം ദിനം കളിനിർത്തുേമ്പാൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 45 റൺസെടുത്തിട്ടുണ്ട്. തമീം ഇഖ്ബാലും (30) തായ്ജുൽ ഇസ്ലാമുമാണ് (പൂജ്യം) ക്രീസിൽ. സൗമ്യ സർക്കാർ (15) പുറത്തായി.
നാട്ടിലെ പുലികളായ ബംഗ്ലാദേശിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഒാസീസ് നിരയിൽ റെൻഷോ (45), അഗർ (41) എന്നിവർക്കു മാത്രമേ പിടിച്ചുനിൽക്കാനായുള്ളൂ. എട്ടിന് 144 എന്ന നിലയിൽ തകർന്ന ഒാസീസിനെ വാലറ്റത്ത് പൊരുതിനിന്ന അഗറും കമ്മിൻസും (25) ചേർന്നാണ് 200 കടത്തിയത്. പീറ്റർ ഹാൻഡ്സ്കോംബും (33) മാക്സ്വെലും (23) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.