Posted On
date_range Updated On
date_range ഒാസീസിനെ 40 റൺസിന് തോൽപിച്ചു; ദക്ഷിണാഫ്രിക്കക്ക് പരമ്പര
സിഡ്നി: ഡേവിഡ് മില്ലറും ഫാഫ് ഡുപ്ലസിസും സെഞ്ച്വറിയുമായി തകർത്തതോടെ, ആസ്ട്രേലിയക്കെതിരെ നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് 40 റൺസ് ജയം. ഇതോടെ, മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-1ന് ദക്ഷിണാഫ്രിക്ക നേടി. ഫാഫ് ഡുപ്ലസിസിെൻറയും (125) ഡേവിഡ് മില്ലറുടെയും(139) െസഞ്ച്വറി കരുത്തിൽ ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 320 റൺസെടുത്തു.
മൂന്നിന് 55 എന്ന തകർച്ചയിൽനിന്നാണ് ഇരുവരും ടീമിനെ കരകയറ്റുന്നത്. 252 റൺസിെൻറ കൂറ്റൻ പാർട്ണർഷിപ്പാണ് നാലാം വിക്കറ്റിൽ ഡുപ്ലസിസ്-മില്ലർ സഖ്യം പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒാസീസിനെ ഷോൺ മാർഷ് (106) സെഞ്ച്വറിയുമായി നയിച്ചെങ്കിലും നിശ്ചിത ഒാവറിൽ 280 റൺസെടുക്കാനേ സാധിച്ചുള്ളൂ.
മാർകസ് സ്റ്റോണിസും (63) അലക്സ് കാരിയും (42) തിളങ്ങി. ദക്ഷിണാഫ്രിക്കക്കായി ഡെയ്ൽ സ്റ്റെയ്നും കാഗിസോ റബാദയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഡേവിഡ് മില്ലർ കളിയിലെയും പരമ്പരയിലെയും താരമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.