മെല്‍ബണ്‍: സ്പിന്നിന് വഴങ്ങുന്ന ഇന്ത്യന്‍ പിച്ചുകളുടെ സ്വഭാവം മുന്‍കൂട്ടിക്കണ്ട് നാല് സ്പെഷലിസ്റ്റ് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തി ഇന്ത്യന്‍ പര്യടനത്തിനുള്ള ആസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. നാല് ടെസ്റ്റുകളുടെ പരമ്പര ഫെബ്രുവരി 23ന് പുണെയിലാരംഭിക്കും. സ്റ്റീവ് സ്മിത്ത് നയിക്കുന്ന ടീമില്‍ മൂന്ന് ഫാസ്റ്റ് ബൗളര്‍മാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് നാലിന് ബംഗളൂരുവിലും 16ന് റാഞ്ചിയിലും 25ന് ധര്‍മശാലയിലും മറ്റ് ടെസ്റ്റുകള്‍ ആരംഭിക്കും. ലെഗ് സ്പിന്നര്‍ മിച്ചല്‍ സ്വെ്സണാണ് ടീമിലെ പുതുമുഖം. ആറ് സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്മാരും രണ്ട് ഓള്‍റൗണ്ടര്‍മരും 16 അംഗ ടീമിലുണ്ട്. ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, ആഷ്ടണ്‍ അഗര്‍, ജാക്സണ്‍ ബേഡ്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ജോഷ് ഹേസല്‍വുഡ്, ഉസ്മാന്‍ ഖവാജ, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ഷോണ്‍ മാര്‍ഡ്, ഗ്ളെന്‍ മാക്സ്വെല്‍, സറ്റീവ്് ഒ കീഫ്, മാത്യു റെന്‍ഷോ, മിച്ചല്‍ സ്റ്റാര്‍ക്, മിച്ചല്‍ സ്വെ്സണ്‍, മാത്യൂ വേഡ് (വിക്കറ്റ് കീപ്പര്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.