Posted On
date_range Updated On
date_range ഏഷ്യ കപ്പ്: രോഹിതും സംഘവും പുറപ്പെട്ടു
മുംബൈ: ശനിയാഴ്ച തുടങ്ങുന്ന ഏഷ്യ കപ്പ് ഏകദിന ക്രിക്കറ്റ് ടൂർണമെൻറിനായി ക്യാപ്റ്റൻ രോഹിത് ശർമയും സംഘവും ദുബൈയിലേക്ക് തിരിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലില്ലാതിരുന്ന താരങ്ങളാണ് പുറപ്പെട്ടത്. രോഹിത്, മഹേന്ദ്ര സിങ് ധോണി, കേദാർ ജാദവ്, യുസ്വേന്ദ്ര ചഹൽ, മനീഷ് പാണ്ഡെ തുടങ്ങിയവരും പര്യടനത്തിനിടെ മടങ്ങിയ കുൽദീപ് യാദവുമാണ് ദുബൈയിലേക്ക് വിമാനം കയറിയത്. ബാക്കി കളിക്കാർ അടുത്തദിവസങ്ങളിൽ പുറപ്പെടും. ഇന്ത്യയുടെ ആദ്യ കളി 18ന് ഹോേങ്കാങ്ങിനെതിരെയാണ്. 19ന് ഇന്ത്യ പാകിസ്താനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.