താങ്ക്​ യൂ നെഹ്​റാജീ...

ന്യൂഡൽഹി: നെഹ്​​റക്കുവേണ്ടിയായിരുന്നു ബുധനാഴ്​ച ഡൽഹി ഉണർന്നത്​. ട്വിറ്ററിലും ഫേസ്​ബുക്കിലുമൊന്നും അക്കൗണ്ടില്ലെങ്കിലും അവ​ിടെയെല്ലാം നെഹ്​റ ഹൈ ട്രെൻഡായി. ഗാലറിയും സ്​റ്റേഡിയത്തിലേക്കുള്ള വഴികളുമെല്ലാം നെഹ്​റാജിയുടെ കട്ടൗട്ടുകളാൽ നിറഞ്ഞു. അത്രമാത്രം പ്രിയപ്പെട്ട താരത്തിന്​ വീരോചിത യാത്രയയപ്പ്​ നൽകാൻ ഡൽഹിയൊന്നാകെ ഫിറോസ്​ഷാ കോട്​ലയിലെത്തിയിരുന്നു. ഇന്ത്യ ബാറ്റിങ്ങിനിറങ്ങു​േമ്പാൾ അദ്ദേഹത്തിന്​ ക്രീസിലെത്താൻ അവസരം ലഭിച്ചില്ല. 

എന്നാൽ, ന്യൂസിലൻഡ്​ ബാറ്റിങ്ങിനിറങ്ങിയപ്പോൾ ഒാപണിങ്​ ബൗൾ ചെയ്യാനെത്തിയത്​ നെഹ്​റ. ആദ്യ ഒാവറിൽ ഒരു ബൗണ്ടറി വഴങ്ങി അഞ്ചു റൺസ്​ മാത്രം വിട്ടുനൽകി. ശേഷം ബൗണ്ടറി ലൈനിൽ. ഒാരോ തവണ നെഹ്​റയുടെ മുഖം ബിഗ്​സ്​ക്രീനിൽ തെളിയു​േമ്പാഴും ഗാലറി അലറി വിളിച്ചു. ഇടക്ക്​ രണ്ട്​ ഒാവർ എറിഞ്ഞെങ്കിലും വിക്കറ്റ്​ വഴിമാറി.

ഏറ്റവും ഒടുവിൽ 20ാം ഒാവറും എറി​ഞ്ഞെങ്കിലും വിക്കറ്റില്ലാതെ പടിയിറക്കമായി. കളി ഇന്ത്യ ജയിച്ചശേഷം സഹതാരങ്ങൾക്കും എതിർ ടീമിനും ആ​േശ്ലഷം. ​ഒടുവിൽ കോഹ്​ലിയുടെയും ധവാ​​െൻറയും തോളിലേറി മൈതാനം ചുറ്റി ആരാധകരോട്​ യാത്രപറച്ചിലും. 18 വർഷ​ം മൈതാനത്തെ ഹരംപിടിപ്പിച്ച കരിയറിന്​ പര്യവസാനം.

Tags:    
News Summary - Ashish nehra retire from international cricket-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT