ബെർമിങ്ഹാം: വിക്കറ്റുകൾ ഒരു വശത്ത് വീഴുേമ്പാഴും ക്രീസിൽ നിലയുറപ്പിച്ച സ്റ്റീവ് സ്മിത്തിെൻറ ബാറ്റിന് നൂറുനാവുണ്ടായിരുന്നു. ഒരു വർഷത്തോളം ശിക്ഷയേറ്റുവാങ്ങിയ പന്ത് ചുരണ്ടൽ വിവാദത്തിെൻറ പേരിൽ വീണ്ടും പരിഹസിക്കുന്ന ഇംഗ്ലീഷ് കാണികൾക്ക് സെഞ്ച്വറി പ്രകടനത്തിലൂടെ ഉശിരൻ മറുപടിയുമായി മുൻ നായകെൻറ ടെസ്റ്റ് തിരിച്ചുവരവ്.
ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ആസ്ട്രേലിയ 284ന് പുറത്തായപ്പോൾ 144 റൺസുമായി സ്മിത്ത് ടീമിെൻറ നെടുംതൂണായി.
മുൻനിര തകർന്നടിഞ്ഞപ്പോൾ മധ്യനിരയെ കൂട്ടുപിടിച്ചായിരുന്നു ക്ലാസിക് ഇന്നിങ്സ്. നാലാമനായി ക്രീസിലെത്തി പത്താമനായി മടങ്ങിയ സ്മിത്ത് 219 പന്ത് നേരിട്ട് 16 ബൗണ്ടറിയും രണ്ട് സിക്സും പറത്തി. പീറ്റർ ഡിഡലും (44), ട്രാവിസ് ഹെഡും (35), വാലറ്റത്തെ നതാൻ ലിയോണും (12) കൂട്ട് നിന്നു. 2018 മാർച്ചിലെ വിവാദ മത്സരത്തിനു ശേഷം സ്മിത്തിെൻറ ആദ്യ ടെസ്റ്റായിരുന്നു ഇത്.
തീതുപ്പും വേഗത്തിൽ പേസർമാർ പന്തെറിഞ്ഞ എഡ്ജ്ബാസ്റ്റണിൽ സ്റ്റുവർട് ബ്രോഡും ക്രിസ് വോക്സുമാണ് ഒാസീസിെൻറ നടുവൊടിച്ചത്. ബ്രോഡ് അഞ്ചും വോക്സ് മൂന്നും വിക്കറ്റ് വീഴ്ത്തി. നാലാം ഒാവറിൽ ഡേവിഡ് വാർണറുടെ (2) വിക്കറ്റ് വീഴ്ചയോടെ തുടങ്ങി പതനം. തൊട്ടുപിന്നാലെ കാമറൂൺ ബാൻക്രോഫ്റ്റും (8) മടങ്ങി. ഇരുവിക്കറ്റുകളും ബ്രോഡിനായിരുന്നു. പിന്നെ, ആക്രമണം വോക്സ് ഏറ്റെടുത്തു. ഉസ്മാൻ ഖവാജ (13), ട്രാവിസ് ഹെഡ് (35), മാത്യൂവെയ്ഡ് (1) എന്നിവരെ വോക്സ് മടക്കി.
നാലാമനായി ഹെഡ് പുറത്തായതോടെ, വീണ്ടും വിക്കറ്റ് വീഴ്ചയായി. ടിം പെയ്ൻ (5), ജെയിംസ് പാറ്റിൻസൺ (5) എന്നിവരെ ബ്രോഡും പാറ്റ് കമ്മിൻസിനെ (5) ബെൻ സ്റ്റോക്സും മടക്കി. സിഡലും സ്മിത്തും ഒമ്പതാം വിക്കറ്റിൽ 88 റൺസാണ് അടിച്ചത്. അവസാന വിക്കറ്റിൽ ലിയോൺ 74 റൺസിെൻറ കൂട്ടുകെട്ട് സമ്മാനിച്ചു.
മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 10 റൺസെടുത്തിട്ടുണ്ട്. റോറി ബേൺസും ജാസൺ റോയുമാണ് ക്രീസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.