ലോകകപ്പ് ജയം പാകിസ്താനു മേൽ ഇന്ത്യ നടത്തിയ മറ്റൊരു ആക്രമണം- അമിത് ഷാ

ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യൻ ജയം പാകിസ്താനു മേൽ ഇന്ത്യ നടത്തിയ മറ്റൊരു ആക്രമണമായിരുന്നുവെന്ന് ആഭ്യന്തര മ ന്ത്രി അമിത് ഷാ. പതിവ് പോലെ ഇന്ത്യക്കായിരുന്നു ജയമെന്നും മന്ത്രി ട്വീറ്റ് ചെയ്തു. ഈ മികച്ച പ്രകടനത്തിന് ഇന്ത് യൻ ടീമിന് അഭിനന്ദനങ്ങൾ. ഓരോ ഇന്ത്യക്കാരനും ഈ വിജയത്തിൽ അഭിമാനിക്കുന്നുവെന്നും അവരത് ആഘോഷിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.


പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ബി.ജെ.പി നേതാക്കളായ നിതിൻ ഗഡ്കരി, പിയുഷ് ഗോയൽ, കിരൺ റിജിജു, സുരേഷ് പ്രഭു, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ആശംസകൾ നേർന്നു. ഇന്ത്യയുടെ ജയത്തെ കോൺഗ്രസും അഭിനന്ദിച്ചു. പാകിസ്താനെതിരെ ഇന്ത്യ 89 റണ്‍സിന്റെ ജയമാണ് ഇന്നലെ സ്വന്തമാക്കിയത്.

Tags:    
News Summary - Amit Shah on WC game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.