Posted On
date_range Updated On
date_range അജിത് അഗാർകർ മുംബൈ സെലക്ടർ
മുംബൈ: മുൻ ഇന്ത്യൻ പേസ് ബൗളർ അജിത് അഗാർകർ മുംബൈ സീനിയർ, അണ്ടർ 23 ടീമിെൻറ ചീഫ് സെലക്ടർ. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എം.സി.എ) പ്രത്യേക വാർത്തക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മിലിന്ദ് റെജിക്ക് പകരക്കാരനായാണ് അഗാർകറിനെ ചീഫ് സെലക്ടറാക്കിയത്. അഗാർകറിനു പുറമെ മുൻ ഇന്ത്യൻതാരങ്ങളായ നിലേഷ് കുൽകർണി, ജതിൻ പറഞ്ജ്പെ, സുനിൽ മോറെ എന്നിവരും സമിതിയിലുണ്ടാവും. അണ്ടർ 19, 16 പുരുഷ-വനിത വിഭാഗങ്ങൾക്കും പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തതായും എം.സി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.