നാ​ലാം ഏ​ക​ദി​ന​ത്തി​ൽ ​അ​ഫ്​​ഗാനെതിരെ ഐ​റി​ഷ്​ വി​പ്ല​വം

ഗ്രേറ്റർ നോയ്ഡ: അഫ്ഗാനിസ്ഥാനെതിരായ നാലാം ഏകദിനത്തിൽ മൂന്ന് വിക്കറ്റിന് ജയിച്ച അയർലൻഡ്  പരമ്പരയിൽ 2^2ന് സമനിലയിലെത്തി. ഇതോടെ വെള്ളിയാഴ്ച നടക്കുന്ന അഞ്ചാം ഏകദിനം ൈഫനലിന്  തുല്യമായി. ഗ്രേറ്റർ നോയ്ഡ സ്പോർട്സ് കോംപ്ലക്സിലാണ് മത്സരം. തുടർച്ചയായ നാലാം മത്സരത്തിലും ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 221  റൺസ് വിജയലക്ഷ്യം 19 പന്ത് ബാക്കി നിൽക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ അയർലൻഡ് മറികടന്നു. 72 റൺസ് നേടി  പുറത്താകാതെ നിന്ന കെവിൻ ഒബ്രിയനാണ് അയർലൻഡ് വിജയത്തിെൻറ ശിൽപി. 41 റൺസെടുത്ത ഗാരി  വിൽസൺ ഒബ്രിയന് മികച്ച പിന്തുണ നൽകി. മുഹമ്മദ് നബി 30 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി.
 
Tags:    
News Summary - Afghanistan vs Ireland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.