ലണ്ടൻ: 2018ൽ നടക്കേണ്ടിയിരുന്ന ട്വൻറി20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെൻറ് 2020ലേക്ക് മാറ്റി. നേരത്തെ തീരുമാനിച്ച രാജ്യാന്തര മത്സരങ്ങൾ നടക്കേണ്ടതിനാൽ ലോകകപ്പ് മാറ്റിവെക്കുന്നതായാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (െഎ.സി.സി) അറിയിപ്പ്. എന്നാൽ, ലോകകപ്പിെൻറ വേദി തീരുമാനിച്ചിട്ടില്ല.
ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ രാജ്യങ്ങളാണ് വേദികൾക്കായി പരിഗണനയിലുള്ളത്. െഎ.സി.സിയിലെ അംഗങ്ങൾ ഒന്നടങ്കം ലോകകപ്പ് മാറ്റിവെക്കാനായി ആവശ്യപ്പെട്ടിരുന്നതായാണ് സൂചന.
ബോർഡ് അംഗങ്ങളിലുള്ള മിക്കരാജ്യങ്ങൾക്കും ഫ്രാെഞ്ചസി അടിസ്ഥാനത്തിലുള്ള ട്വൻറി20 ലീഗുകൾ ഉള്ളതും ലോകകപ്പ് മാറ്റിവെക്കാൻ കാരണമാെയന്നും വിശദീകരണമുണ്ട്. രണ്ടു വർഷം കൂടുേമ്പാൾ നടക്കുന്ന ട്വൻറി20 ലോകകപ്പ് അവസാനമായി 2016 ഇന്ത്യയിൽവെച്ചായിരുന്നു നടന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.