ട്വന്‍റി20: പാകിസ്താന് ഒമ്പതു വിക്കറ്റ് ജയം

മാഞ്ചസ്റ്റര്‍: ഇംഗ്ളണ്ടിനെതിരായ  ഏകദിന പരമ്പരയില്‍ കനത്ത പരാജയമേറ്റുവാങ്ങിയ പാകിസ്താന് ഏക ട്വന്‍റി20 മത്സരത്തില്‍ ആശ്വാസ ജയം. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന കളിയില്‍ ഒമ്പതു വിക്കറ്റിനാണ് സന്ദര്‍ശകര്‍ ജയംകണ്ടത്.

ഓപണര്‍മാരായ ശര്‍ജീല്‍ ഖാന്‍െറയും (59) ഖാലിദ് ലത്തീഫിന്‍െറയും (പുറത്താവാതെ 59) അര്‍ധശതകങ്ങളാണ് പാകിസ്താന് മികച്ച ജയമൊരുക്കിയത്. ഇംഗ്ളണ്ട് മുന്നോട്ടുവെച്ച 139 റണ്‍സ് വിജയലക്ഷ്യം പാകിസ്താന്‍ 31 പന്തുകള്‍ ബാക്കിയിരിക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. നേരത്തെ 18 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ ഇടങ്കൈയന്‍ പേസര്‍ വഹാബ് റിയാസാണ് ഇംഗ്ളണ്ടിനെ 20 ഓവറില്‍ ഏഴു വിക്കറ്റിന് 135 റണ്‍സില്‍ ഒതുക്കിയത്.
ഓപണര്‍മാരായ അലക്സ് ഹെയില്‍സും (37) ജേസണ്‍ റോയിയും (21) മാത്രമാണ് ഇംഗ്ളണ്ട് നിരയില്‍ പിടിച്ചുനിന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.