ഓസീസിന് ട്വന്‍റി20യിലെ റെക്കോഡ് സ്കോര്‍

കൊളംബോ: ട്വന്‍റി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ അടിച്ചെടുത്ത് ശ്രീലങ്കക്കെതിരെ ആസ്ട്രേലിയയുടെ തേരോട്ടം. ഗ്ളെന്‍ മാക്സ്വെലിന്‍െറ കന്നി സെഞ്ച്വറിയുടെ (65 പന്തില്‍ 145 നോട്ടൗട്ട്) കരുത്തില്‍ 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സാണ് കങ്കാരുപ്പട വാരിക്കൂട്ടിയത്. കെനിയക്കെതിരെ ശ്രീലങ്ക നേടിയ 260 റണ്‍സെന്ന റെക്കോഡാണ് വഴിമാറിയത്. ട്രവിസ് ഹെഡ് 45ഉം ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ര്‍ണര്‍ 28ഉം ഉസ്മാന്‍ ഖ്വാജ 36ഉം റണ്‍സ് നേടി. മത്സരത്തില്‍ ഓസീസ് 85 റണ്‍സിന് ജയിച്ചു.

ടോസ് നേടിയ ലങ്കന്‍ നായകന്‍ ദിനേഷ് ചണ്ഡിമാല്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചത് ബൗളര്‍മാരുടെ കൂട്ടക്കൊലയിലേക്ക് വഴിതുറക്കുകയായിരുന്നു. 14 ഫോറും ഒമ്പതു സിക്സുമാണ് മാക്സ്വെലിന്‍െറ ബാറ്റില്‍നിന്ന് ഒഴുകിയത്. തുടക്കത്തില്‍ വാര്‍ണറാണ് അക്രമകാരിയായത്. മൂന്നാം ഓവറില്‍ കസുന്‍ രജിതയെ വാര്‍ണര്‍ നാലുവട്ടം ഫോറിലൂടെ അതിര്‍ത്തി കടത്തി. 27 പന്തിലാണ് മാക്സ്വെല്‍ അര്‍ധശതകം തികച്ചത്. പത്തോവറില്‍ ഒരു വിക്കറ്റിന് 110 റണ്‍സായിരുന്നു ഓസീസിന്‍െറ സമ്പാദ്യം.  48 പന്തില്‍ മാക്സ്വെല്‍ ട്വന്‍റി20യിലെ കന്നി സെഞ്ച്വറി കുറിച്ചു.
മറുപടി ബാറ്റിങ്ങില്‍ ലങ്കക്ക് ഒമ്പത് വിക്കറ്റ് നഷ്ത്തില്‍ 179 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ചണ്ഡിമലാണ് ടോപ് സ്കോറര്‍ (58). മിച്ചല്‍ സ്റ്റാര്‍കും സ്കോട് ബൊലാന്‍ഡും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT