Posted On
date_range Updated On
date_range ഇംഗ്ളണ്ടിന് മികച്ച തുടക്കം
ലണ്ടന്‍: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ളണ്ടിന് മികച്ച തുടക്കം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ളണ്ട് ഒന്നാം ദിവസം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെടുത്തു. ഓപണര്‍ അലക്സ് ഹെയ്ല്‍സും (83), ജോ റൂട്ടും (80) കാഴ്ചവെച്ച ചെറുത്തുനില്‍പ്പാണ് ഇംഗ്ളണ്ടിന് മികച്ച അടിത്തറപാകിയത്. റണ്‍വേട്ടയില്‍ 10,000 തൊടാനൊരുങ്ങുന്ന ക്യാപ്റ്റന്‍ അലസ്റ്റയര്‍ കുക്ക് 15 റണ്‍സിലും നിക് കോപ്റ്റണ്‍ ഒമ്പതിലും പുറത്തായപ്പോഴാണ് മൂന്നാം വിക്കറ്റില്‍ ഹെയ്ല്‍സും റൂട്ടും രക്ഷകരായത്. ജോണി ബെയര്‍സ്റ്റോ (44), മുഈന്‍ അലി (22) എന്നിവരാണ് ക്രീസില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.