?????, ?????? ?????

എലിമിനേറ്ററില്‍ കൊല്‍ക്കത്ത –ഹൈദരാബാദ് പോരാട്ടം

ന്യൂഡല്‍ഹി: സീസണില്‍ മുഖാമുഖം കണ്ട രണ്ട് കളികളിലും അനായാസ ജയത്തിന്‍െറ മുന്‍തൂക്കമുള്ള കൊല്‍ക്കത്തയുമായി ഒരിക്കല്‍ക്കൂടെ കൊമ്പുകോര്‍ക്കുമ്പോള്‍ ഹൈദരാബാദിന് ഇനിയും തോല്‍ക്കാന്‍ വയ്യ. ബുധനാഴ്ച നടക്കുന്ന ഐ.പി.എല്‍ എലിമിനേറ്റര്‍ മത്സരത്തിലാണ് രണ്ടു തവണ ചാമ്പ്യന്മാരായ കൊല്‍ക്കത്തയും കലാശപ്പോര് ആദ്യമായി സ്വപ്നം കാണുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടുന്നത്. 16 പോയന്‍റുകള്‍ പങ്കുവെച്ചാണ് ഇരു ടീമുകളും അവസാന നാലില്‍ ഇടം നേടിയത്. റണ്‍റേറ്റില്‍ മുന്നിലുള്ള കൊല്‍ക്കത്തക്ക് എതിരാളികളെക്കാള്‍ മാനസിക മേല്‍ക്കൈയുണ്ട്. പ്രാഥമിക റൗണ്ടില്‍ രണ്ടു തവണ എതിരിട്ടതില്‍ ആദ്യം എട്ടുവിക്കറ്റിനും രണ്ടാമത് കഴിഞ്ഞ ഞായറാഴ്ച 22 റണ്‍സിനുമാണ് ഹൈദരാബാദിനെ കൊല്‍ക്കത്ത വീഴ്ത്തിയത്. ഗൗതം ഗംഭീര്‍ മുന്നില്‍നിന്നു നയിക്കുന്ന ബാറ്റിങ് ഓരോ മത്സരത്തിനു പിറകെയും പുതിയ ഊര്‍ജവുമായി കരുത്തുകാട്ടുമ്പോള്‍ പരിക്കേറ്റ് പുറത്തായ ആശിഷ് നെഹ്റയില്ലാതെ മുനയൊടിഞ്ഞ ബൗളിങ്ങാണ് മറുവശത്ത് ഹൈദരാബാദിന്‍േറത്.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സിംബാബ്വെ പര്യടനത്തിനുള്ള ടീമില്‍ ഇടം പിടിക്കാനാവാത്ത ഗംഭീര്‍ 14 മത്സരങ്ങളില്‍ 473 റണ്‍സുമായി മികച്ച ഫോമിലാണ്. റോബിന്‍ ഉത്തപ്പ, യൂസുഫ് പത്താന്‍ എന്നിവരും ഇന്ത്യന്‍ ടീമിലത്തെിയ യുവ ബാറ്റ്സ്മാന്‍ മനീഷ് പാണ്ഡെയും വിശ്വസ്തതയോടെ ബാറ്റുവീശുന്നുണ്ട്. പരിക്കേറ്റ് പുറത്തായിരുന്ന ആന്ദ്രേ റസ്സല്‍ കൂടി തിരിച്ചത്തെുന്നത് കൊല്‍ക്കത്തയുടെ പ്രഹരശേഷി ഇരട്ടിയാക്കും.

മറുവശത്ത്, 14 കളികളില്‍ 658 റണ്‍സെടുത്ത് സ്വപ്നതുല്യമായ കുതിപ്പ് തുടരുന്ന ഡേവിഡ് വാര്‍ണറിന്‍െറ നേതൃത്വമാണ് ഹൈദരാബാദിന്‍െറ പ്രതീക്ഷ. മോയ്സസ് ഹെന്‍റിക്സ്, ഇയോണ്‍ മോര്‍ഗന്‍, യുവരാജ് എന്നിവരും ബാറ്റിങ്ങില്‍ ടീമിന്‍െറ നെടുംതൂണുകളാണ്. ബൗളിങ്ങില്‍ ബരീന്ദര്‍ സ്രാന്‍, മുസ്തഫിസു റഹീം തുടങ്ങിയവര്‍ നെഹ്റയുടെ അഭാവമറിയാതെ ടീമിനെ കാക്കാന്‍ ശേഷിയുള്ളവരാണ്. ബുധനാഴ്ച ജയിക്കുന്ന ടീമിനു മുന്നില്‍ ഫൈനല്‍ പ്രവേശത്തിന് ഒരു കടമ്പകൂടിയുണ്ട്. ക്വാളിഫൈയര്‍ മത്സരത്തില്‍ പരാജയപ്പെട്ട ടീമുമായി വെള്ളിയാഴ്ച കളിച്ചു ജയിക്കുക കൂടി വേണം. മുന്‍തൂക്കം കൊല്‍ക്കത്തക്കാണെങ്കിലും ഇതുവരെയും ഫൈനല്‍ കാണാത്ത ഹൈദരാബാദിനാണ് ആവേശമത്രയും.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.