കറാച്ചി: വിദ്യാഭ്യാസ യോഗ്യതയും ക്രിക്കറ്റിലെ തോല്‍വിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍െറ കണ്ടുപിടിത്തം. അടുത്തകാലത്ത് പാക് ടീമിന്‍െറ തോല്‍വിക്ക് കാരണം താരങ്ങള്‍ക്ക് വിദ്യാഭ്യാസം കുറഞ്ഞിട്ടാണെന്ന ഷഹരിയാര്‍ ഖാന്‍െറ പ്രസ്താവന വിവാദമായി. നിലവിലെ താരങ്ങളും മുന്‍ താരങ്ങളും പി്സി.ബി ചെയര്‍മാനെതിരെ രംഗത്തുവന്നിരിക്കുകയാണ്. ക്രിക്കറ്റ് തന്നെ പൂര്‍ണമായ വിദ്യാഭ്യാസമാണെന്ന് സീനിയര്‍ ബാറ്റ്സ്മാനായ മുഹമ്മദ് ഹഫീസ് പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്ററായതില്‍ അഭിമാനിക്കുന്നതായും അതുതന്നെയാണ് തന്‍െറ ബിരുദമെന്നും ഹഫീസ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. വിദ്യാഭ്യാസം അത്യാവശ്യമാണെങ്കിലും ബിരുദങ്ങള്‍ നേടുന്നത് ജീവിതത്തില്‍ അത്യാവശ്യമല്ളെന്നും ഹഫീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ക്വറ്റയില്‍ വെച്ചാണ് ഷഹരിയാര്‍ ഖാന്‍ താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് പരസ്യമായി പ്രതികരിച്ചത്. മിസ്ബാഹുല്‍ ഹഖ് ഒഴികെ ആര്‍ക്കും ബിരുദം പോലുമില്ളെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയില്‍ വിജയം കൊയ്യാന്‍ പഠിപ്പുനേടിയ താരങ്ങള്‍ വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.