Posted On
date_range Updated On
date_range സിംബാബ്വെ പര്യടനത്തിൽ യുവതാരങ്ങള്‍ക്ക് പരിഗണന
ന്യൂഡല്‍ഹി: സിംബാബ്വെ പര്യടനത്തില്‍ കളിക്കണോ വേണ്ടയോ എന്ന് ധോണിക്ക് തീരുമാനിക്കാമെന്ന് സെലക്ഷന്‍ കമ്മിറ്റി. യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനായി സീനിയര്‍ കളിക്കാര്‍ക്ക് വിശ്രമം നല്‍കാനും തീരുമാനിച്ചു. വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരുമായി ഇക്കാര്യം സംസാരിച്ചതായി സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു. ഐ.പി.എല്‍ പ്രകടനത്തിന്‍െറ അടിസ്ഥാനത്തിലാവും ടീം തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ സിംബാബ്വെ പര്യടന ടീമിലുണ്ടായിരുന്ന മുരളി വിജയ്, ലോകേഷ് രാഹുല്‍, ലെഗ് സ്പിന്നര്‍ മുരുഗന്‍ അശ്വിന്‍, ഓള്‍റൗണ്ടര്‍ കൃണാല്‍ പാണ്ഡ്യ എന്നിവരെ പരിഗണിച്ചേക്കും. മൂന്നു വീതം ഏകദിനവും ട്വന്‍റി20യുമടങ്ങിയ പരമ്പരക്ക് ജൂണ്‍ 11ന് തുടക്കമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.