Posted On
date_range Updated On
date_range ജോ റൂട്ടിന് പുരസ്കാരം
ലണ്ടന്‍: മികച്ച ടെസ്റ്റ്, പരിമിത ഓവര്‍ താരത്തിനുള്ള ഇംഗ്ളണ്ട് പുരസ്കാരം ജോ റൂട്ടിന്. തുടര്‍ച്ചയായ മൂന്നാം തവണയാണ് റൂട്ടിന് പുരസ്കാരം ലഭിക്കുന്നത്. ആരാധകരുടെ പ്ളെയര്‍ ഓഫ് ദ ഇയര്‍ പുരസ്കാരവും ജോ റൂട്ടിനാണ്. ആഷസ് പരമ്പരയിലെ രണ്ടു സെഞ്ച്വറികള്‍, നാല് ഏകദിന സെഞ്ച്വറി, ട്വന്‍റി20 ലോകകപ്പിലെ മികച്ച പ്രകടനം എന്നിവയാണ് റൂട്ടിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ടെസ്റ്റ് താരത്തിനുള്ള പുരസ്കാരത്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡ്, ബെന്‍ സ്റ്റോക്സ് എന്നിവരെയാണ് റൂട്ട് പിന്തള്ളിയത്. ജോസ് ബട്ലര്‍, ഡേവിഡ് വില്ലി എന്നിവരെയാണ് പരിമിത ഓവര്‍ താര പുരസ്കാരത്തില്‍ റൂട്ട് പിന്തള്ളിയത്. മാധ്യമ സര്‍വേയിലാണ് മികച്ച താരത്തെ കണ്ടത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.