ഓസീസ് ടീമിലേക്ക് മിച്ചല്‍ സ്റ്റാര്‍ക്കിന് തിരിച്ചുവരവ്


സിഡ്നി: ആഷസിനു മുന്നോടിയായി നടക്കുന്ന ത്രിരാഷ്ട്ര പരമ്പരക്കുള്ള ഓസീസ് ടീമിലേക്ക് മിച്ചല്‍ സ്റ്റാര്‍ക്കിന് തിരിച്ചുവരവ്. ജൂണില്‍ കരീബിയന്‍ മണ്ണില്‍ നടക്കുന്ന പരമ്പരയില്‍ വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് മറ്റു ടീമുകള്‍. നവംബറില്‍ നടന്ന ഡേനൈറ്റ് ടെസ്റ്റിനു പിന്നാലെ കണങ്കാലിന് പരിക്കേറ്റ് പുറത്തായ സ്റ്റാര്‍ക് ആദ്യമായാണ് ടീമില്‍ തിരിച്ചത്തെുന്നത്. ട്വന്‍റി20 ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ആഡം സാംപയെ നിലനിര്‍ത്തിയപ്പോള്‍, വിന്‍ഡീസ് മണ്ണില്‍ പരിചയ സമ്പന്നനായ സ്പിന്നര്‍ നതാന്‍ ല്യോണിനെയും ഉള്‍പ്പെടുത്തി. ജൂണ്‍ ആറിനാണ് പരമ്പരയിലെ ആദ്യ മത്സരം
ടീം: സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍നര്‍, ജോര്‍ജ് ബെയ്ലി, നഥാന്‍ കോള്‍ടര്‍, ജെയിംസ് ഫോക്നര്‍, ആരോണ്‍ ഫിഞ്ച്, ജോണ്‍ ഹാസ്റ്റിങ്സ്, ജോഷ് ഹാസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖാജ, നതാന്‍ ല്യോണ്‍, മിച്ചല്‍ മാര്‍ഷ്, ഗ്ളെന്‍ മാക്സ്വെല്‍, മിച്ചല്‍ സ്റ്റാര്‍ക്, മാത്യു വെയ്ഡ്, ആഡം സാംപ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.