Posted On
date_range Updated On
date_range യുവരാജ് സെമിക്കില്ല; രഹാനെയോ മനീഷ് പാണ്ഡെയോ പകരക്കാരാവും
മൊഹാലി: ട്വൻറി 20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ സെമിഫൈനലിൽ സ്റ്റാർ ബാറ്റ്സ്മാൻ യുവരാജ് സിങ് പങ്കെടുക്കാനിടയില്ല. ആസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ കാൽക്കുഴക്ക് പരിക്കേറ്റതാണ് യുവിക്ക് വിനയായത്. യുവരാജിൻെറ പകരക്കാരയി അജിങ്ക്യ രഹാനെ, മനീഷ് പാണ്ഡെ എന്നിവരെയാണ് പരിഗണിക്കുന്നത്.
നിലവിൽ ടീമിനൊപ്പമുള്ള രഹാനക്ക് ലോകകപ്പിൽ ഇതുവരെ കളത്തിലിറങ്ങാൻ അവസരം ലഭിച്ചിരുന്നില്ല. ബി.സി.സി.ഐ നിർദേശ പ്രകാരം മനീഷ് പാണ്ഡെ ഇന്നലെ മുംബൈയിൽ ടീമിനൊപ്പം ചേർന്നു. ആസ്‌ട്രേലിയന്‍ പര്യടനത്തിലെ അവസാന ഏകദിനത്തില്‍ പാണ്ഡ്യെയുടെ സെഞ്ച്വറി മികവില്‍ ഇന്ത്യ ജയിച്ചിരുന്നു. കാൽക്കുഴക്ക് പരിക്കേറ്റ യുവരാജ് പൂർണ കായികക്ഷമത വീണ്ടെടുക്കുന്ന കാര്യം സംശയത്തിലാണ്. മൊഹാലിയിൽ സിംഗിളിന് ശ്രമിക്കുന്നതിനിടെയാണ് യുവരാജിന് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.