ട്വന്‍റി20 വനിതാ ലോകകപ്പ്: ഇന്ത്യ പുറത്തേക്ക്

ധര്‍മശാല: തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ഇന്ത്യന്‍ വനിതകളുടെ ട്വന്‍റി20 ലോകകപ്പ് സെമിഫൈനല്‍ സാധ്യത ഏതാണ്ട് അവസാനിച്ചു. ഗ്രൂപ് ‘ബി’യില്‍ തങ്ങളുടെ മൂന്നാമങ്കത്തില്‍ 19ാം ഓവര്‍വരെ പൊരുതിയെങ്കിലും  ഇംഗ്ളണ്ടിനെതിരെ രണ്ടു വിക്കറ്റിന്‍െറ തോല്‍വി സമ്മതിച്ചു.
കഴിഞ്ഞ മത്സരത്തില്‍ പാകിസ്താനോടും തോറ്റിരുന്നു. 27ന് വെസ്റ്റിന്‍ഡീസിനെതിരെയാണ് അവസാന മത്സരം. ഗ്രൂപ്പില്‍ രണ്ടും ജയിച്ച വിന്‍ഡീസും ഇംഗ്ളണ്ടുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഒരു ഓവറും രണ്ടു വിക്കറ്റും ബാക്കിനില്‍ക്കെയാണ് ഇംഗ്ളണ്ട് ജയിച്ചത്.
ഇന്ത്യന്‍നിരയില്‍ ഹര്‍മന്‍ പ്രീത് കൗര്‍ (26), മിഥാലി രാജ് (20) എന്നിവരാണ് ടോപ് സ്കോറര്‍മാര്‍. ഇംഗ്ളണ്ടിന് ഓപണര്‍ ടാമി ബ്യൂമൊണ്ട് (20), സാറ ടെയ്ലര്‍ (16) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍, രണ്ടാം സ്പെല്ലില്‍ ഇന്ത്യന്‍ സ്പിന്നര്‍ ഏക്ത ബിഷ്ത് നടത്തിയ ആക്രമണത്തില്‍ ഇംഗ്ളണ്ട് പ്രതിരോധത്തിലായി.
ആറ് ഓവറില്‍ മൂന്നിന് 42 എന്ന നിലയില്‍നിന്ന് 17 ഓവറില്‍ എട്ടിന് 87 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തിയെങ്കിലും ഒരു ഓവര്‍ ബാക്കിനില്‍ക്കെ ഇംഗ്ളണ്ട് രണ്ടാം ജയം സ്വന്തമാക്കി. വാലറ്റത്തെ അന്യ ശ്രൂബ്സോലെ നല്‍കിയ അനായാസ ക്യാച്ച് മിഥാലി രാജ് കൈവിട്ടത് തിരിച്ചടിയായി. ഏക്ത നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.