Posted On
date_range Updated On
date_range ആമിറിനെ ഐ.സി.സി ‘പാഠമാക്കുന്നു'
ദുബൈ: താരങ്ങളെ മാച്ച് ഫിക്സിങ്ങില്‍നിന്ന് പിന്തിരിപ്പിക്കാന്‍ പാക് പേസ് ബൗളര്‍ ആമിറിനെ പാഠമാക്കി ഐ.സി.സിയുടെ അഴിമതിവിരുദ്ധ വിഭാഗം.
മികച്ച താരമായിരുന്ന ആമിര്‍ അഴിമതിയില്‍പെടുന്നതും തുടര്‍ന്ന് അദ്ദേഹത്തിന്‍െറ കരിയറിന് സംഭവിച്ചതുമെല്ലാം വിഡിയോ രൂപത്തിലാണ് താരങ്ങളെ കാണിക്കുന്നത്. ട്വന്‍റി20 ലോകകപ്പില്‍ മാച്ച് ഫിക്സിങ്ങിനുള്ള എല്ലാ സാധ്യതയും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ റോണി ഫ്ളനാഗന്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. 2010ല്‍ ഇംഗ്ളണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിലാണ് ക്രമക്കേടിന് ആമിര്‍ പിടിയിലാകുന്നത്. മൂന്നു മാസത്തെ ജയില്‍വാസവും അഞ്ചു വര്‍ഷത്തെ വിലക്കും കഴിഞ്ഞ് ആമിര്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.