ന്യൂഡല്‍ഹി: സുരക്ഷാ പ്രശ്നത്തിന്‍െറ പേരില്‍ വനിതാ ടീമിന്‍െറ ഇന്ത്യയിലേക്കുള്ള യാത്ര പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തടഞ്ഞു. ചൊവ്വാഴ്ചയാണ് വനിതാ ടീം ഇന്ത്യയിലേക്ക് യാത്ര തിരിക്കേണ്ടിയിരിക്കുന്നത്. പുരുഷ ടീമിന്‍െറ യാത്രയും അനിശ്ചിതത്വത്തിലാണ്. വ്യാഴാഴ്ചയാണ് ഷെഡ്യൂള്‍ പ്രകാരം പാക് പുരുഷ ടീം ഇന്ത്യയിലേക്ക് യാത്ര തിരിക്കേണ്ടത്. എന്നാല്‍, ഇതു സംബന്ധിച്ച് താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും അന്തിമ നിര്‍ദേശം നല്‍കിയിട്ടില്ല. സുരക്ഷയെ സംബന്ധിച്ച് ഇന്ത്യയെഴുതി ഉറപ്പു നല്‍കാത്തതിനാലാണ് പി.സി.ബി ഇത്തരമൊരു തീരുമാനമെടുത്തത്. പാക് സര്‍ക്കാറില്‍നിന്ന് നിര്‍ദേശം ലഭിച്ചെങ്കില്‍മാത്രമേ ഇനിയെന്തെങ്കിലും ചെയ്യാന്‍ സാധിക്കൂവെന്ന് ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ പറഞ്ഞു. വനിതാ ടീമിന്‍െറ വിസക്ക് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ത്യയിലെ സുരക്ഷ വിലയിരുത്താന്‍ പാക് സര്‍ക്കാറിന്‍െറ മൂന്നംഗ സുരക്ഷാസംഘം തിങ്കളാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. സുരക്ഷാസംഘത്തിന്‍െറ നിര്‍ദേശം ലഭിക്കാതെ പാകിസ്താന്‍ ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ളെന്ന് ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ അറിയിച്ചിരുന്നു. സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ ക്രിക്കറ്റ് ടീമിനോട് കാത്തിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ ആഭ്യന്തര എജന്‍സി ഡയറക്ടര്‍ ഉസ്മാന്‍ അന്‍വറാണ് സുരക്ഷാസംഘത്തെ നയിക്കുന്നത്. മാര്‍ച്ച് എട്ടിന് തുടങ്ങുന്ന ലോകകപ്പില്‍ പാകിസ്താന്‍െറ ആദ്യമത്സരം മാര്‍ച്ച് 15നാണ്. 19ന് ധര്‍മശാലയില്‍ നടക്കേണ്ട മത്സരം സംബന്ധിച്ചാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.