ഇന്ത്യ-പാക് ലോകകപ്പ് ട്വന്‍റി20: സുരക്ഷക്ക് അര്‍ധസൈനികരെ നല്‍കാമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഈമാസം 19ന് ധര്‍മശാലയില്‍ നടക്കുന്ന ഇന്ത്യ-പാകിസ്താന്‍ ലോകകപ്പ് ട്വന്‍റി20 മത്സരത്തിന്‍െറ സുരക്ഷയില്‍ ഇടപെടാമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ സുരക്ഷക്കായി അര്‍ധസൈനികരെ നല്‍കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉറപ്പുനല്‍കി.
അതേസമയം, പത്താന്‍കോട്ട് ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ മത്സരം നടത്തരുതെന്നാവശ്യപ്പെട്ട് വിരമിച്ച സൈനികര്‍ പ്രക്ഷോഭവവുമായി രംഗത്തുവന്നു.പാക് താരങ്ങള്‍ക്കും ഒഫിഷ്യലുകള്‍ക്കും കാണികള്‍ക്കും കര്‍ശന സുരക്ഷയൊരുക്കിയില്ളെങ്കില്‍ ലോകകപ്പില്‍നിന്ന് പിന്മാറുമെന്ന് പി.സി.ബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ ബി.സി.സി.ഐയെ അറിയിച്ചിരുന്നു.

ബി.സി.സി.ഐ  സെക്രട്ടറി അനുരാഗ് താക്കൂര്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങുമായി ഇതുസംബന്ധിച്ച് കൂടിക്കാഴ്ച നടത്തുന്നുണ്ട്. മത്സരം ധര്‍മശാലയില്‍ നടത്താന്‍ സാധിക്കുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും താക്കൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാകിസ്താന് സമ്പൂര്‍ണ സുരക്ഷയൊരുക്കാമെന്ന് മുതിര്‍ന്ന ബി.സി.സി.ഐ അംഗം രാജീവ് ശുക്ള പി.സി.ബിക്ക് ഉറപ്പുനല്‍കി. ഇനി  തീരുമാനമെടുക്കേണ്ടത് പാകിസ്താനാണെന്നും ശുക്ള വ്യക്തമാക്കി. പ്രശ്നത്തില്‍ ഇതുവരെ ഐ.സി.സി ഇടപെട്ടിട്ടില്ല. എങ്ങനെയെങ്കിലും മത്സരം ധര്‍മശാലയില്‍ നടന്നില്ളെങ്കില്‍ ഐ.സി.സി ശക്തമായി ഇടപെടുമെന്നും ശുക്ള പറഞ്ഞു. ധര്‍മശാലയില്‍ സംസ്ഥാന സര്‍ക്കാറിന് സുരക്ഷയൊരുക്കാന്‍ സാധിക്കില്ളെങ്കില്‍ കൊല്‍ക്കത്തയോ മൊഹാലിയോ മത്സരത്തിനായി പരിഗണിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് മത്സരം ധര്‍മശാലയില്‍ നടത്തുന്നതിന് സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് സാധിക്കില്ളെന്ന് കാണിച്ച് ഹിമാചല്‍ മുഖ്യമന്ത്രി ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതിയത്. തുടര്‍ന്ന് ഹിമാചല്‍ ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നാരോപിച്ച് ബി.സി.സി.ഐ സെക്രട്ടറിയും ബി.ജെ.പി എം.പിയുമായ അനുരാഗ് താക്കൂര്‍ രംഗത്തത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 01:58 GMT