ദുര്‍ദിനങ്ങള്‍ മറക്കാന്‍  ആമിര്‍ വീണ്ടും ലോഡ്സില്‍

ലോഡ്സ്: പാകിസ്താനും ഇംഗ്ളണ്ടും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് വ്യാഴാഴ്ച ലോഡ്സില്‍ തുടക്കമാവുമ്പോള്‍ കണ്ണുകളെല്ലാം പാക് ബൗളര്‍ മുഹമ്മദ് ആമിറിലായിരിക്കും. ആറുവര്‍ഷം മുമ്പ് ഇതേ മൈതാനത്താണ് ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ആമിറിന്‍െറ കരിയറിനുമേല്‍ വിലക്ക് വീണത്. അഞ്ചുവര്‍ഷത്തെ വിലക്കിനുശേഷം മടങ്ങിയത്തെുമ്പോള്‍ തിരിച്ചുവരവ് ടെസ്റ്റ് നടക്കുന്നതും ലോഡ്സില്‍ തന്നെയാണെന്നത് യാദൃശ്ചികതയാവാം. 2010 ആഗസ്റ്റ് 26ന് നടന്ന ടെസ്റ്റിനുശേഷമാണ് ആമിറിനെയും മുഹമ്മദ് ആസിഫിനെയും സല്‍മാന്‍ ബട്ടിനെയും ഒത്തുകളി വിവാദത്തെതുടര്‍ന്ന് വിലക്കിയത്. 
നായകന്‍ സല്‍മാന്‍ ബട്ടിന്‍െറ നിര്‍ദേശപ്രകാരം ഇരുവരും നോബാളുകള്‍ എറിഞ്ഞെന്നായിരുന്നു ആരോപണം. ഒത്തുകളിയായിരുന്നുവെന്ന് മാധ്യമ വാര്‍ത്തകള്‍ വന്നതോടെ മൂവരെയും അഞ്ചുവര്‍ഷത്തേക്ക് ഐ.സി.സി വിലക്കി. അന്ന് 18 വയസ്സ് മാത്രമുണ്ടായിരുന്ന ആമിര്‍ ആ മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ 84 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു. 

കഴിഞ്ഞ 20ട്വന്‍റി ലോകകപ്പില്‍ പാക് ടീമില്‍ ഇറങ്ങിയ ആമിര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇതേ ഫോം ടെസ്റ്റിലും തുടരാനാകുമെന്നാണ് പാക് ടീമിന്‍െറ പ്രതീക്ഷ. ആമിറില്‍നിന്ന് ലോഡ്സില്‍ കൂടുതല്‍ പ്രതീക്ഷിക്കാമെന്ന് സചിന്‍െറ വാക്കുകള്‍ വിരല്‍ചൂണ്ടുന്നതും ഇതിലേക്കാണ്. ആമിറിനൊപ്പം വഹാബ് റിയാസും സൊഹൈല്‍ ഖാനും ചേരുമ്പോള്‍ പാക് പേസ് ആക്രമണം ശക്തിയാര്‍ജിക്കുമെന്ന് കരുതുന്നു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.