നിര്‍ണായക ഘട്ടങ്ങള്‍ നേരിടാന്‍ കുംബ്ലെ പഠിപ്പിക്കും -സചിന്‍

ന്യൂഡല്‍ഹി: നിര്‍ണായക ഘട്ടങ്ങളില്‍ എങ്ങനെ കളിക്കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവതാരങ്ങള്‍ക്ക് പുതിയ പരിശീലകന്‍ അനില്‍ കുംബ്ളെ പഠിപ്പിച്ച് കൊടുക്കുമെന്ന് സചിന്‍ ടെണ്ടുല്‍കര്‍. ജോലിയില്‍ വിട്ടുവീഴ്ചയില്ലാത്തയാളാണ് കുംബ്ളെ. അദ്ദേഹമൊരു മാച്ച് വിന്നറാണ്. അദ്ദേഹത്തിനൊപ്പമുള്ള അനുഭവങ്ങള്‍ മറക്കാനാവില്ല. കുംബ്ളെയുടെ പരിചയ സമ്പത്ത് ടീമിന് ഗുണംചെയ്യും. കുംബ്ളെയില്‍നിന്ന് കിട്ടാവുന്നത്ര ഉപദേശങ്ങളും തന്ത്രങ്ങളും സ്വന്തമാക്കാന്‍ താരങ്ങളോട് താന്‍ പറഞ്ഞതായും സചിന്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-10 00:30 GMT