ശ്രീശാന്തി​േൻറത്​ നാടകം –ഹര്‍ഭജന്‍

ന്യൂഡല്‍ഹി: ഐ.പി.എല്ലിനിടെ മലയാളിതാരം ശ്രീശാന്തിന്‍െറ മുഖത്തടിച്ച സംഭവത്തില്‍ വിശദീകരണവുമായി ഹര്‍ഭജന്‍ സിങ്. ശ്രീശാന്തിന്‍െറ കരച്ചില്‍ നാടകമായിരുന്നുവെന്ന് ഹര്‍ഭജന്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.ശ്രീശാന്തിന്‍െറ മുഖത്തടിച്ചത് തന്‍െറ ഭാഗത്തുണ്ടായ തെറ്റാണ്. ഇക്കാര്യത്തില്‍ ലജ്ജയുണ്ട്.

തെറ്റ് മുമ്പും ഏറ്റു പറഞ്ഞിട്ടുണ്ട്. പക്ഷേ, താന്‍ മാരകമായി അക്രമിച്ചുവെന്ന രീതിയിലാണ് ശ്രീശാന്ത് കരഞ്ഞത്. അതുകൊണ്ട് ഇത് തന്‍െറമാത്രം തെറ്റായാണ് വ്യാഖ്യാനിക്കപ്പെട്ടത്. സംഭവത്തില്‍ ഇപ്പോഴും ക്ഷമ ചോദിക്കുന്നതായും ഹര്‍ഭജന്‍ പറഞ്ഞു. 2007ല്‍ ആസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ ആന്‍ഡ്ര്യൂ സൈമണ്‍സിനെ കുരങ്ങനെന്ന് വിളിച്ചിട്ടില്ല. ഇത് അവരുടെ ആരോപണം മാത്രമാണ്. താന്‍ ഹിന്ദിയില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും ഭാജി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT